തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനങ്ങൾ ഒഴിവാക്കി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ സമ്മേളനങ്ങളാണ് റദ്ദാക്കിയത്. സംസ്‌ഥാന സർക്കാർ കോവിഡ് മാനദണ്ഡങ്ങൾ പുതുക്കിയ സാഹചര്യത്തിലാണ് പൊതുസമ്മേളനം ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറിമാർ അറിയിച്ചു.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷൻ പാറശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത് രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെയായിരുന്നു പരിപാടി.
സംഭവത്തിൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടില്ല.
Also Read: ബസ് ചാർജ് വർധന; ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന