കൊച്ചി : യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ അറസ്റ്റിലായ സരിതിനെയും സ്വപ്ന സുരേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഇരുവരെയും ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ കൊച്ചിയിലെ സാമ്പത്തിക കോടതിയാണ് അംഗീകരിച്ചത്.
കോടതി ചോദ്യം ചെയ്യലിന് അനുവാദം നല്കിയ സാഹചര്യത്തില്‍ സരിതിനെയും, സ്വപ്ന സുരേഷിനെയും കസ്റ്റംസ് ജയിലില്‍ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കര്‍ എൻഫോഴ്സ്മെൻറ് ഡയറക്റ്ററേറ്റിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കസ്റ്റംസ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെടുത്തത്.
Read also : പടക്കത്തില്‍ നിന്ന് പൊള്ളലേറ്റു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം