‘ഷമി ഹീറോ തന്നെ’; പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

By News Desk, Malabar News
Cyber Attack Against Shami
Ajwa Travels

ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന ട്വന്റി- 20 ലോകകപ്പിൽ പാകിസ്‌ഥാനോട് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ സൈബർ ആക്രമണത്തിന് വിധേയനായ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്‌ക്ക് പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സേവാഗ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ, ടീമംഗം യുസ്‌വേന്ദ്ര ചഹാൽ എന്നിവരടക്കമുള്ളവരാണ് പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഷമിയ്‌ക്കെതിരെ നടക്കുന്ന ഓൺലൈൻ അധിക്ഷേപങ്ങളെ താരങ്ങൾ അപലപിച്ചു. ഷമിയ്‌ക്കെതിരായ ഓൺലൈൻ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. അദ്ദേഹമൊരു ചാമ്പ്യനാണ്. ഏതൊരു ഓൺലൈൻ ജനക്കൂട്ടത്തേക്കാൾ ഏറെ രാജ്യത്തെ നെഞ്ചിലേറ്റുന്നവരാണ് ഇന്ത്യൻ തൊപ്പി അണിയുന്ന ഓരോ കളിക്കാരും. അടുത്ത കളിയിൽ ഇതിനുള്ള മറുപടി ഷമി നൽകുമെന്നും സേവാഗ്‌ ട്വിറ്ററിൽ കുറിച്ചു.

ഞങ്ങളുടെ സഹോദരനിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ചഹാലിന്റെ പ്രതികരണം.


ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു എന്ന് ഹർഭജൻ സിങ് കുറിച്ചപ്പോൾ ഈ ആക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇർഫാൻ പത്താൻ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്. താനും ഇന്ത്യ- പാകിസ്‌ഥാൻ മാച്ചിന്റെ ഭാഗമായിട്ടുണ്ട്. തോൽവി ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാൽ, ഞങ്ങളോടാരും പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ആക്രോശിച്ചിട്ടില്ലെന്ന് പത്താൻ തുറന്നടിച്ചു.

ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാം, എന്നാൽ തോൽവിയുടെ പേരിൽ ഒരാളെ അപമാനിക്കുന്നത് തെറ്റാണെന്ന് യൂസുഫ് പത്താൻ ചൂണ്ടിക്കാട്ടി. അതൊരു മൽസരമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചവർ വിജയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ വിജയം നേടിയിട്ടുണ്ട്. തോറ്റതിന് ശേഷം ഒരാളെ ചതിയനെന്ന് വിളിക്കുകയാണോ വേണ്ടതെന്നും യൂസുഫ് ചോദിച്ചു.

പാകിസ്‌ഥാന് എതിരായ മൽസരത്തിൽ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസ് വിട്ടുകൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുൻനിർത്തി സമൂഹ മാദ്ധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. പാകിസ്‌ഥാന്റെ കയ്യിൽ നിന്ന് എത്ര വാങ്ങി എന്ന് തുടങ്ങി പാകിസ്‌ഥാനോട് കൂറുള്ള ഇന്ത്യൻ എന്നുവരെ സൈബർ അക്രമികൾ കുറിച്ചിരുന്നു. നേരത്തെ ഷമിയ്‌ക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് രംഗത്ത് എത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമരംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു.

Also Read: ലക്ഷദ്വീപിൽ ജയിൽ നിർമിക്കാൻ നീക്കം; പ്രഫുല്‍ പട്ടേലിന്റെ പുതിയ പരിഷ്‌കരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE