പ്രതിദിന രോഗബാധ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 13,166 കോവിഡ് ബാധിതർ

By Team Member, Malabar News
Daily Covid Cases Decreased In India 13166 New cases
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 13,166 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 26,988 ആളുകൾ പുതുതായി രോഗമുക്‌തരാകുകയും ചെയ്‌തു. 302 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 4,28,94,345 ആയി ഉയർന്നു. ഇവരിൽ 4,22,46,884 ആളുകൾ ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് മരണസംഖ്യ 5,13,226 ആണ്.

രോഗമുക്‌തരുടെ എണ്ണം ഉയർന്നതോടെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,34,235 ആയി കുറഞ്ഞു. 98.49 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്.

Read also: റഷ്യക്കെതിരെ പോരാടാൻ യുക്രൈൻ; ജനങ്ങൾക്ക് ആയുധം നൽകുമെന്ന് പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE