രാജ്യത്ത് പ്രതിദിന രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ 26,642 കോവിഡ് കേസുകള്‍

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 26,624 ആളുകള്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയര്‍ന്നു. രാജ്യത്ത് കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിക്ക് മുകളിലെത്തിയത്. നിലവില്‍ രാജ്യത്ത് രോഗം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം മുപ്പത്തിനായിരത്തിന് താഴെയാണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 341 ആളുകള്‍ കൂടെ മരണത്തിന് കീഴടങ്ങി. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,45,477 ആയി ഉയര്‍ന്നു. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 29,690 ആളുകള്‍ കൂടെ കോവിഡ് മുക്‌തരായിട്ടുണ്ട്. രാജ്യത്തെ ആകെ രോഗബാധിതരില്‍ 95,80,402 ആളുകളും ഇതുവരെ കോവിഡ് മുക്‌തരായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ നിലവില്‍ രാജ്യത്ത് ചികിൽസയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ 3,05,344 ആളുകളാണ് രാജ്യത്ത് ചികിൽസയില്‍ കഴിയുന്നത്.

Read also : നീരവ് മോദിയുടെ സഹോദരന് എതിരെ അമേരിക്കയിൽ വജ്രമോഷണ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE