കെഎസ്ആർടിസി ദിവസ വരുമാനം 5 കോടി കടന്നു; കോവിഡിന് ശേഷം ആദ്യം

By Team Member, Malabar News
Indefinite strike in KSRTC from today
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രതിദിന വരുമാനം 5 കോടി കടക്കുന്നത്. നവംബർ 22ആം തീയതി 5.28 കോടി രൂപയാണ് കെഎസ്ആർടിസിയിൽ വരുമാനമായി ലഭിച്ചത്.

കോവിഡിന് മുൻപ് കഴിഞ്ഞ 2020 മാർച്ച് 11ആം തീയതിയാണ് കെഎസ്ആർടിസിക്ക് അവസാനമായി 5 കോടി രൂപയ്‌ക്കടുത്ത് വരുമാനം ലഭിച്ചത്. അന്ന് 4,572 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. നിലവിൽ 3,445 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ നിന്നാണ് നവംബർ 22ന് 5 കോടിയിൽ കൂടുതൽ വരുമാനം ലഭിച്ചത്.

പമ്പയിലേക്ക് നടത്തിയ 66 സ്‌പെഷ്യൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. കോവിഡ് വ്യാപനത്തിന് ശേഷം കെഎസ്ആർടിസി സർവീസുകൾ പഴയപടി ആകുന്നതോടെയാണ് പ്രതിദിന വരുമാനത്തിൽ വർധന ഉണ്ടായിരിക്കുന്നത്.

Read also: ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE