മയക്കുമരുന്ന് ഇടപാട്; ബോളിവുഡ് നടൻ ദലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിൽ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Ajwa Travels

മുംബൈ: ബോളിവുഡ് നടൻ ദലീപ് താഹിലിന്റെ മകൻ ധ്രുവ് താഹിൽ മയക്കുമരുന്ന് കേസിൽ അറസ്‌റ്റിൽ. മുംബൈ ആന്റി നർകോട്ടിക്‌സ് സെല്ലാണ് ധ്രുവ് താഹിലിനെ അറസ്‌റ്റ് ചെയ്‌തത്‌.

മയക്കുമരുന്ന് കടത്തുകാരനായ മുസമ്മിൽ അബ്‌ദുറഹ്‌മാൻ ശൈഖ് എന്നയാളെ മുംബൈ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധ്രുവ് താഹിലിനും മയക്കുമരുന്ന് ഇടപാടിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ധ്രുവിന് 2019 മുതൽ മുസമ്മിലുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

മയക്കുമരുന്ന് സംബന്ധിച്ച് ഇരുവരും നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടാതെ, മയക്കുമരുന്ന് ലഭിക്കുന്നതിനായി 6 തവണ  മുസമ്മിലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ധ്രുവ് പണം കൈമാറിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആന്റി നർകോട്ടിക്‌സ് സെല്ലിന്റെ ബാന്ദ്ര യൂണിറ്റ് ധ്രുവ് താഹിലിനെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: ‘അദാർ പൂനവാലക്ക് ഇസഡ് പ്ളസ് സുരക്ഷ തന്നെ വേണം’; ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE