ഡെൽഹി: കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലക്കും കുടുംബത്തിനും ഇസഡ് പ്ളസ് സുരക്ഷ വേണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹരജി. അഭിഭാഷകൻ ദത്തമാനെയാണ് ഹർജി നൽകിയത്.
അദാർ പൂനവാലക്ക് നിരവധി ഭീഷണികൾ വരുന്ന പശ്‌ചാത്തലത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും സ്‌ഥാപനങ്ങൾക്കുമാണ് ഇസഡ് പ്ളസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ പൂനവാലക്ക് വൈ കാറ്റഗറി സുരക്ഷയാണുള്ളത്. എന്നാൽ ഇത് പോരാ എന്നാണ് ഹരജിയിലെ ആവശ്യം.
Kerala News: നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹ നിശ്‌ചയം; 18 പേര്‍ക്ക് കോവിഡ്