വാളയാർ അമ്മക്കെതിരായ പോസ്‌റ്റ്; ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം

By News Desk, Malabar News
Hareesh vasudevan_Malabar news
Hareesh Vasudevan
Ajwa Travels

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മക്കെതിരെ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വാളയാർ പെൺകുട്ടികളുടെ അമ്മയും പങ്കെടുത്ത മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

പ്രതിഷേധം നടക്കുമ്പോൾ ഹരീഷ് വാസുദേവൻ കൊച്ചിയില്‍ ഇല്ലായിരുന്നു. ആദിവാസി ഗോത്ര മഹാസഭ നേതാവ് എം ഗീതാനന്ദന്‍, സിഎസ് മുരളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്‌ഥാനാർഥിയായ സാഹചര്യത്തിൽ വന്ന ഫേസ്ബുക്ക് പോസ്‌റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും നിയമപരമായി നേരിടുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.

വാളയാർ കേസിന്റെ അന്വേഷണത്തിന്റെ വിവരങ്ങൾ അടങ്ങിയ കുറിപ്പാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്‌. ആദ്യ കുട്ടി മരിച്ചപ്പോൾ മാതാപിതാക്കൾ പരാതിപ്പെട്ടില്ല, പ്രതി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് അമ്മ നേരിട്ട് കണ്ടിട്ടും പരാതി നൽകിയില്ല, പ്രതിയെ വീട്ടിൽ വിലക്കിയില്ല, പ്രതികളിൽ ഒരാളുടെ പേര് മറച്ചുവെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിച്ചത്.

National News: ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷയിൽ വിധി വ്യാഴാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE