ഷൊർണൂരിൽ ഡാറ്റാ ബാങ്ക് തിരുത്തിയ സംഭവം; കൃഷിമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

By Staff Reporter, Malabar News
P-Prasad
കൃഷിമന്ത്രി പി പ്രസാദ്
Ajwa Travels

പാലക്കാട്: ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ 400 പ്ളോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി വിജ്‌ഞാപനം പുറപ്പെടുവിച്ചതിൽ നടപടി. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൃഷിമന്ത്രി പി പ്രസാദ് കാർഷികോൽപാദന കമ്മീഷണറെ ചുമതലപ്പെടുത്തി.

2021 ഏപ്രിൽ 21നാണ് ഷൊർണൂർ മുനിസിപ്പൽ സെക്രട്ടറി വിവാദ വിജ്‌ഞാപനം ഇറക്കിയത്. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം കൃഷി വകുപ്പ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആർഡിഒക്ക് മാത്രമേ കൃഷി ഭൂമിയെ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കുന്നതിന് അധികാരമുള്ളൂ.

കെഎസ്ആർഇസി (കേരള സ്‌റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ) തയ്യാറാക്കിയ ഉപഗ്രഹ ചിത്രത്തിന്റെയും പ്രാദേശിക സമിതി യോഗ തീരുമാനത്തിന്റെയും അടിസ്‌ഥാനത്തിലാണ് ഷൊർണൂർ മുൻസിപ്പൽ സെക്രട്ടറി ഡാറ്റാ ബാങ്ക് തിരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. ഈ സാഹചര്യത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവ് നൽകിയത്.

Read Also: സർവകലാശാല പരീക്ഷകൾ റദ്ദാക്കണം; ഗവർണർക്ക് കത്തയച്ച് ശശി തരൂർ ​

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE