തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്‌തതെന്ന് വ്യക്‌തമാക്കി സാമൂഹിക നീതി വകുപ്പ്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് സാമൂഹിക നീതിവകുപ്പ് ഇക്കാര്യം വ്യക്‌തമാക്കിയത്.
യുഎഇ കോണ്‍സുലേറ്റ് വഴി 9973.50 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്‌തുവെന്നും, ഇവ 250 ഗ്രാം വീതം 39,894 ആളുകള്‍ക്ക് വിതരണം ചെയ്‌തുവെന്നും സാമൂഹിക നീതി വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്‌തതെന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്‌ടര്‍ ടിവി അനുപമ കസ്‌റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
Read also : സമ്മർദ്ദം മുറുകുന്നു; പീഡനക്കേസിൽ ബിനോയ്‌ക്കെതിരെ കുറ്റപത്രം നൽകും