പോലീസുകാരുടെ മരണം; ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി

By Trainee Reporter, Malabar News
blast in kannur
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പാലക്കാട് എസ്‌പി രംഗത്ത്. പോലീസുകാരുടെ മരണം വേറെ എവിടെ നിന്നെങ്കിലും സംഭവിച്ചതാണോ എന്ന് സംശയിക്കുന്നതായി എസ്‌പി പറഞ്ഞു. മൃതദേഹങ്ങൾ പറമ്പിൽ കൊണ്ടിട്ടതാണോ എന്ന് പരിശോധിച്ച് വരികയാണ്.

മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോട് ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. അതിന് പിന്നാലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇവരെ കണ്ടെത്തിയ സ്‌ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഹേമാംബിക നഗർ പോലീസ് സ്‌ഥലത്തെത്തി നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: ശമ്പളവിതരണം നാളെ മുതൽ; കെഎസ്‌ആർടിസി നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമെന്ന് മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE