പിടി തോമസിന്റെ വിയോഗം; രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പരിപാടികൾ റദ്ദാക്കി

By Trainee Reporter, Malabar News
Rahul Gandhi

വയനാട്: കെപിസിസി വർക്കിങ് പ്രസിഡണ്ട് പിടി തോമസ് എംഎൽഎയുടെ വിയോഗത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ വയനാട്ടിലെ മുഴുവൻ പരിപാടികളും റദ്ദാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയിരുന്നു. എന്നാൽ, എംഎൽഎയുടെ വിയോഗ വാർത്തയെ തുടർന്ന് മുഴുവൻ പരിപാടികളും റദ്ദാക്കി അദ്ദേഹം കൊച്ചിയിലേക്ക് തിരിച്ചു.

രണ്ട് ദിവസത്തിനുള്ളിൽ വിവിധ പരിപാടികൾ ആയിരുന്നു എംപി മണ്ഡലത്തിൽ നടത്താൻ തീരുമാനിച്ചിരുന്നത്. അന്തരിച്ച മുൻ എംഎൽഎ സി മോയിൻകുട്ടി അനുസ്‌മരണ സമ്മേളനം, കളക്‌ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗം, അഡ്വ. സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫിസ് ഉൽഘാടനം, പൊഴുതന ഗ്രാമപഞ്ചായത്തിലെ അച്ചൂർ- ചാത്തോത്ത് റോഡ് ഉൽഘാടനം, പുൽപള്ളി ആടിക്കൊല്ലിയിലെ ലൈബ്രറി കെട്ടിടവും വിനോദ സമുച്ചയ ഉൽഘാടനം എന്നിവയാണ് റദ്ദാക്കിയ പരിപാടികൾ.

എംഎൽയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസിന്റെ മൂന്ന് ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ അറിയിച്ചിരുന്നു. കോൺഗ്രസ് മൂന്ന് ദിവസം ദുഃഖാചരണം നടത്തും. അർബുദ രോഗബാധിതനായി വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ ചികിൽസയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് പിടി തോമസ് അന്തരിച്ചത്.

Most Read: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഉന്നത ഗൂഢാലോചനയെന്ന് എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE