തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ തിങ്കളാഴ്‌ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പരീക്ഷ കണക്കിലെടുത്ത് പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്‌ളാസുകള്‍ സാധാരണ നിലയിലേക്ക് മാറ്റുന്നത്. ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ ടൈം ടേബിള്‍ തിങ്കളാഴ്‌ച തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്തെ അടച്ചിടലിന് ശേഷം കഴിഞ്ഞ വര്‍ഷം നവംബറിലാണ് സംസ്‌ഥാനത്ത് സ്‌കൂളുകള്‍ തുറന്നത്. അന്ന് മുതല്‍ ഷിഫ്‌റ്റ് അടിസ്‌ഥാനത്തില്‍ ഉച്ചവരെ ആയിരുന്നു ക്‌ളാസുകള്‍. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒൻപത് വരെയുള്ള ക്‌ളാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്‌ച മുതല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്‌ളാസുകള്‍ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് എത്തിയിരിക്കുന്നത്.
ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്‌ളാസുകള്‍ 14നാണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.
Also Read: ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ