ചന്ദേരി അനാര്‍ക്കലിയില്‍ അതിസുന്ദരിയായി ദീപിക പദുകോൺ

By News Bureau, Malabar News
Deepika Padukone-diwali look
Ajwa Travels

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ദീപിക പദുകോൺ. അഭിനയം കൊണ്ടുമാത്രമല്ല, തന്റെ വ്യക്‌തിത്വം കൊണ്ടും സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് കൊണ്ടും ദീപിക ‌കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ദീപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ദീപാവലിയോട് അനുബന്ധിച്ച് ദീപിക ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകർക്ക് ദീപാവലി ആശംസിച്ചു കൊണ്ടായിരുന്നു ദീപിക ചിത്രങ്ങൾ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും ഫാഷന്‍ ലോകത്ത് എന്നും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ദീപാവലി ലുക്കും മികച്ച അഭിപ്രായമാണ് നേടുന്നത്.

പിങ്ക് നിറത്തിലുള്ള ചന്ദേരി അനാര്‍ക്കലി സെറ്റിലാണ് ദീപിക എത്തിയിരിക്കുന്നത്. എംബ്രോയ്ഡറികള്‍ കൊണ്ട് മനോഹരമാണ് ടോപ്പ്. ഇതിനോടൊപ്പം ഹെവി കമ്മലാണ് ദീപിക അണിഞ്ഞത്. 70,000 രൂപയാണ് ഈ അനാര്‍ക്കലി സെറ്റിന്റെ വില.

Most Read: ‘ഡിങ്കിരി ഡിങ്കാലെ’; പാടിത്തകർത്ത് ദുൽഖർ, ‘കുറുപ്പി’ലെ പുതിയ ഗാനമെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE