കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് മമതാ ബാനര്‍ജി നൽകിയ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുവേന്തു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നാണ് മമതയുടെ ആവശ്യം.
സുവേന്തുവിന്റെ സിറ്റിംഗ് സീറ്റിൽ 1200ഓളം വോട്ടുകള്‍ക്കായിരുന്നു മമതയുടെ പരാജയം. വോട്ടെണ്ണലിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നും ടിഎംസി ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് മമത കോടതിയെ സമീപിച്ചത്
തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചാല്‍ മതിയെന്നതിനാല്‍ മമത തന്നെയാണ് ബംഗാളിന്റെ മുഖ്യമന്ത്രി സ്‌ഥാനത്ത്.
Read also: നൊവാവാക്‌സ്; കുട്ടികളിലെ ക്ളിനിക്കല്‍ പരീക്ഷണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്