ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

By News Desk, Malabar News
Defendant who molested a six-year-old girl attempted suicide
Ajwa Travels

ബാലുശ്ശേരി: ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച പ്രതി രതീഷ് ആത്‌മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്‌റ്റേഷന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. റൂറൽ എസ്‌പി പിഎ ശ്രീനിവാസൻ സ്‌റ്റേഷനിൽ ഇരിക്കെയാണ് പ്രതിയുടെ ആത്‌മഹത്യാ ശ്രമം.

അതേസമയം, പീഡനത്തിനിരയായ കുട്ടിയെ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ ഇന്ന് സന്ദർശിക്കും. രാവിലെ 11 മണിയോടെ കമ്മീഷൻ അംഗങ്ങളായ കെ നസീർ ബി ബബിത എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി കുട്ടിയെ കാണും. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഉത്തരവാദിത്തപ്പെട്ടവർക്ക് നോട്ടീസ് അയച്ചിരുന്നു.

Also Read: ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ

പീഡനത്തിനിരയായ കുട്ടിക്ക് സ്വകാര്യ ഭാഗത്ത് മുറിവടക്കം ഗുരുതരമായ പരിക്കുകളാണുള്ളത്. കുട്ടി ഇപ്പോഴും അബോധാവസ്‌ഥയിലായതിനാൽ പോലീസിന് ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കൽ ക്വാറിയിൽ പണിയെടുക്കുന്നവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE