ബാലുശേരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

By Syndicated , Malabar News
Baalusseri case_Malabar news
Ajwa Travels

കോഴിക്കോട്: ബാലുശേരിയില്‍ പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കമ്മീഷന്‍ കുട്ടിയെ സന്ദര്‍ശിച്ചത്. തിങ്കളാഴ്‌ച കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുമെന്നും കമ്മീഷന്‍ വ്യക്‌തമാക്കി. കുട്ടിക്ക് വിദഗ്‌ധ ചികിൽസ നല്‍കാന്‍ വേണ്ട സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്‌ധ സംഘമാണ് ചികിൽസക്ക് നേതൃത്വം നല്‍കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്‍തികരമാണ്. വിശദമായ റിപ്പോര്‍ട്ട് കൈമാറാന്‍ പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ കുട്ടിക്കും കുടുംബത്തിനും താമസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും കമീഷന്‍ പറഞ്ഞു.

Read also: ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE