‘എന്തൊരു പോരാട്ടമായിരുന്നു’, മമതയോട് കെജ്‍രിവാൾ; അഭിനന്ദിച്ച് ശരത് പവാറും

By News Desk, Malabar News
mamata-banerjee
മമത ബാനർജി
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ മിന്നുന്ന വിജയം നേടിയ മമത ബാനർജിയെയും തൃണമൂൽ കോൺ​ഗ്രസിനെയും അഭിനന്ദിച്ച് അരവിന്ദ് കെജ്‍രിവാളും ശരത് പവാറും. ‘തകർപ്പൻ വിജയം നേടിയതിൽ അഭിനന്ദിക്കുന്നു. എന്തൊരു പോരാട്ടമായിരുന്നു! പശ്‌ചിമ ബം​ഗാളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ’- ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തന്റെ ​ട്വിറ്റർ പേജിൽ കുറിച്ചു.

നാഷണലിസ്‌റ്റ് കോൺ​ഗ്രസ് മേധാവിയായ ശരദ് പവാറും മമത ബാനർജിക്ക് അഭിനന്ദനമറിയിച്ചു. ‘നിങ്ങളുടെ മഹത്തായ വിജയത്തിന് അഭിനന്ദനമറിയിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനും മഹാമാരിയെ നേരിടുന്നതിനുമുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാം’- ശരത് പവാർ ട്വീറ്റിൽ കുറിച്ചു.

ബംഗാളില്‍ മികച്ച പ്രകടനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്‌ചവെച്ചത്. തുടക്കത്തിൽ ബിജെപി സ്‌ഥാനാർഥിയായ സുവേന്ദു അധികാരിക്ക് പിന്നിലായെങ്കിലും അവസാന മണിക്കൂറിൽ മമത ലീഡ് തിരികെ പിടിച്ചു. ബിജെപി 84 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ഇടതിന് ബംഗാളില്‍ വലിയ ചലനം ഉണ്ടാക്കിയിട്ടില്ല. ഒറ്റ സീറ്റിലാണ് ഇടത് മുന്നിട്ടു നില്‍ക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന് ഒരു തരത്തിലുള്ള മുന്നേറ്റവും ബംഗാളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 294 സീറ്റുകളിലേക്കാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. അതിൽ 204 ഇടത്ത് തൃണമൂൽ കോൺ​ഗ്രസ് ആണ് ലീഡ് ചെയ്യുന്നത്.

Read Also: ഹരിയാനയിൽ നാളെ മുതൽ ലോക്ക്‌ഡൗൺ; ഒരാഴ്‌ച തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE