ഡെല്‍ഹി മെട്രോ നാളെ മുതല്‍ പുനഃരാരംഭിക്കും

By Team Member, Malabar News
Malabarnews_delhi metro
Representational image
Ajwa Travels

ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോ സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് അവസാനം മുതലാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. നാലാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ പൊതുഗതാഗതം ഘട്ടം ഘട്ടമായി തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ് പുനഃരാരംഭിക്കുന്നത്. അതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

മെട്രോ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഡെല്‍ഹി കൂടുതല്‍ സജീവമാകും. യാത്രക്കാര്‍ക്കുള്ള ടോക്കണിന് പകരം ഡിജിറ്റല്‍ പണമിടപാടും മെട്രോ കാര്‍ഡുകളും കൊണ്ടുവരും. മെട്രോയില്‍ കയറുന്നതിനു മുന്‍പ് തന്നെ യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ യാത്രക്ക് അനുവദിക്കില്ല. മാസ്‌കും സാമൂഹിക അകലവും ഉറപ്പുവരുത്തും. ഒപ്പം തന്നെ രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ കോച്ചുകളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്റ്റേഷനുകള്‍ തുറക്കില്ല. ബാക്കിയുള്ള സ്റ്റേഷനുകള്‍ നാളെ മുതല്‍ തുറക്കും. നാളെ യെല്ലോ ലൈനും, മറ്റന്നാള്‍ പിങ്ക്, ബ്ലൂ ലൈനും ആയിരിക്കും തുറക്കുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 12 ആം തീയതിയോട് കൂടി എല്ലാ ലൈനുകളും തുറക്കാനാണ് തീരുമാനം. സര്‍വീസുകള്‍ രാവിലെ 7 മണി മുതല്‍ 11 മണി വരെയും വൈകിട്ട് 4 മണി മുതല്‍ 8 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 80 ഓളം പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE