‘ഡെൽറ്റ വകഭേദം വാക്​സിൻ സ്വീകരിച്ചവരെയും അല്ലാത്തവരെയും ബാധിക്കും’; പഠനം

By News Desk, Malabar News
Covid Delta Variant
Ajwa Travels

ന്യൂഡെൽഹി: കോവിഡ്​ ഡെൽറ്റ വകഭേദം വാക്​സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന്​ പഠനം. ​ഇന്ത്യൻ കൗൺസിൽ ​ഓഫ്​ മെഡിക്കൽ റിസർച്ച്​ (ഐസിഎംആർ) ചെന്നൈയിൽ നടത്തിയ സർവേയിലാണ്​ നിർണായക കണ്ടെത്തൽ. വാക്​സിനെടുത്തവരിൽ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം കുറക്കുമെന്ന്​ പഠനം വ്യക്​തമാക്കുന്നു.

വാക്​സിനെടുത്തവരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെയാണ്​ ​ബി.1.617.2 എന്ന ഡെൽറ്റ വകഭേദം പടരുന്നത്​. നിലവിൽ ലോകം മുഴുവൻ ഈ വകഭേദമാണ്​ കൂടുതൽ ഭീഷണി സൃഷ്​ടിക്കുന്നതും. ഇന്ത്യയിൽ രണ്ടാം തരംഗത്തിൽ അതിതീവ്ര വ്യാപനത്തിന് കാരണമായതും ഡെൽറ്റയാണ്.

അതേസമയം കോവിഷീൽഡ്​, കോവാക്​സിൻ വാക്​സിനുകൾ സ്വീകരിച്ചവരിൽ മരണസാധ്യത കുറവാണെന്ന്​ കണ്ടെത്തിയത്​ ആശ്വാസം നൽകുന്നതാണെന്ന്​ പഠനത്തിൽ പങ്കാളിയായ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്​ ഓഫ്​ എപിഡമിയോളജി ശാസ്​ത്രജ്‌ഞൻ ജെറോമി തങ്കരാജ്​ പറഞ്ഞു.

Malabar News: നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE