മൂല്യങ്ങള്‍ ചോരാതെ ജനാധിപത്യം സംരക്ഷിക്കണം; എസ്‌വൈഎസ്‌

By Desk Reporter, Malabar News
SYS EK Group _ Kerala Election
Image Courtesy: India Today

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന കേരളത്തിലെ വോട്ടര്‍മാര്‍ ജനാധിപത്യ രീതിയില്‍ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സുവര്‍ണാവസരം നഷ്‌ടപ്പെടുത്തരുതെന്നും ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതെ സംരക്ഷിക്കണമെന്നും സുന്നി യവജന സംഘം ഈസ്‌റ്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.

വര്‍ഗീയതയും നൂന്യപക്ഷ വിരുദ്ധ നിലപാടും വളർത്താനാണ് പലരും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. സംവരണ അട്ടിമറിയടക്കം നിരവധി നിലപാടുകള്‍ ന്യൂനപക്ഷ സമുദായത്തെ വേട്ടയാടുന്ന തരത്തിലാണ്. സമാധാനപരമായി നാട് ഭരിക്കാനും വേര്‍തിരിവും വിവേചനവുമില്ലാതെ ജനക്ഷേമ പ്രവര്‍ത്തനം നടത്താനും സാധിക്കുന്നവരുടെ കരങ്ങളില്‍ അധികാരം ഏല്‍പ്പിക്കുകയെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് നാം ചെയ്യേണ്ടത്.

അനാവശ്യ വിവാദങ്ങളും അപ്രസക്‌ത കാര്യങ്ങളും ഉയര്‍ത്തിക്കാട്ടി വിജയ സാധ്യതയില്ലാത്ത കക്ഷികള്‍ മൽസരിക്കുന്ന മണ്ഡലത്തില്‍ മൂല്യമുള്ള വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുത്. വിജയ സാധ്യതയുള്ളവരില്‍ നിന്ന് നാടിന്റെ നൻമക്കായി പ്രവര്‍ത്തിക്കുന്ന വ്യക്‌തികൾക്കും മുന്നണികള്‍ക്കും വോട്ട് രേഖപ്പെടുത്തണം. വോട്ടുകള്‍ പാഴാക്കരുതെന്നും വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ. പരിപാടിയിൽ വൈ. പ്രസിഡണ്ട് അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്‌ദുൽ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബിഎസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, കെകെഎസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സി അബ്‌ദുല്ല മൗലവി വണ്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്‌റ്റർ, എംപി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, സിഎം കുട്ടി സഖാഫി വെള്ളേരി, ഫരീദ് റഹ്‌മാനി കാളികാവ് എന്നിവർ പങ്കെടുത്തു.

ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്‌ദുൽ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്‌ദുറഹ്‌മാൻ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ഒകെഎം കുട്ടി ഉമരി, അബ്‌ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ശറഫുദ്ദീന്‍ എടവണ്ണ, കെകെ അമാനുല്ല ദാരിമി, പികെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവരും ജില്ലാ സെക്രട്ടറിയേറ്റിൽ സംബന്ധിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: കോവിഡ് വാക്‌സിൻ; ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ നിർത്തിവെക്കാൻ നിർദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE