നടുവേദന നിസാരക്കാരനല്ല; ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം

By Team Member, Malabar News
back pain
Ajwa Travels

നടുവേദനയെ ഒക്കെ മിക്കപ്പോഴും നിസാരമായി കാണുന്ന ആളുകളാണ് നമ്മൾ. വേദന സംഹാരികൾ കഴിച്ച് തൽക്കാല ആശ്വാസം കണ്ടെത്തുന്നതല്ലാതെ വേദനയുടെ കാരണത്തെ കുറിച്ച് ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ നടുവേദന നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. തുടർച്ചയായി നീണ്ടുനിൽക്കുന്ന നടുവേദന ശ്വാസകോശ അർബുദത്തിന്റെ കാരണമാകാമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

പുകവലിക്കുന്ന ആളുകളിലാണ് ശ്വാസകോശ അർബുദം പ്രധാനമായും കണ്ടുവരുന്നത്. പുകവലി ശീലമുള്ള അഞ്ചിൽ നാല് പേർക്കും ശ്വാസകോശ അർബുദം ഉണ്ടാകുന്നുണ്ട്. എന്നാൽ പുകവലി ശീലം ഇല്ലാത്ത ആളുകളിലും ശ്വാസകോശ അർബുദം ഇപ്പൊൾ കണ്ടുവരുന്നു. മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് ശ്വാസകോശ അർബുദങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കാറില്ല. അതിന്റെ പ്രധാന കാരണം ശ്വാസകോശത്തിലെ മിക്ക മുഴകളും അർബുദത്തിന്റെ ലക്ഷണങ്ങൾ കാണിക്കില്ലെന്നതാണ്. മിക്കപ്പോഴും വലിയ ട്യൂമറുകൾ പോലും അർബുദത്തിന്റെ ലക്ഷണങ്ങൾ കാണിച്ചെന്ന് വരില്ല.

യുഎസിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ ഒരു പഠനത്തിൽ നടുവേദന ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം എന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധി പഠനങ്ങൾ പരിശോധിച്ചതിൽ നിന്നും ശ്വാസകോശ അർബുദം ബാധിച്ച 47 ശതമാനം പേരും കഠിനമായ നടുവേദന അനുഭവിക്കുന്നവർ ആയിരുന്നു. ഇതിൽ വളരെ ചെറിയ രീതിയിലുള്ള നടുവേദന മുതൽ കഠിനമായ നടുവേദന വരെ ഉൾപ്പെടുന്നുണ്ട്.

Read also : ദിവസവും ചോക്ളേറ്റ് കഴിക്കാം; ഗുണങ്ങൾ ഏറെ

ശ്വാസകോശ അർബുദം ഏറ്റവും കൂടുതൽ കണ്ടു വരുന്നത് പുരുഷൻമാരിലാണ്. എന്നാൽ സ്‌തനാർബുദം കഴിഞ്ഞാൽ സ്‌ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന അർബുദവും ശ്വാസകോശ അർബുദമാണ്. രോഗം തിരിച്ചറിയാൻ ഉണ്ടാകുന്ന കാലതാമസം മൂലം മിക്കപ്പോഴും ഇത് ചികിൽസിച്ച് ഭേദമാക്കാൻ കഴിയാറില്ല. രോഗം തിരിച്ചറിയപ്പെടുന്ന ഘട്ടം, രോഗിയുടെ പൊതുവായ ആരോഗ്യം മുതലായവ അനുസരിച്ചാകും രോഗശമനത്തിനുള്ള സാധ്യത.

ശസ്‍ത്രക്രിയ, കീമോതെറപ്പി, റേഡിയോ തെറപ്പി എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ചികിൽസാ മാർഗങ്ങൾ. ശ്വാസകോശ അർബുദം ഉണ്ടാകുന്നത് കുറക്കാനുള്ള വഴികൾ പുകവലി ഒഴിവാക്കുക, വായൂമലിനീകരണം കുറക്കുക തുടങ്ങിയവയാണ്. ഒപ്പം തന്നെ എത്രയും വേഗത്തിൽ രോഗം തിരിച്ചറിയുന്നത് രോഗമുക്‌തി ഉണ്ടാകുന്നതിനും സഹായകമാകും. അതിനാൽ തന്നെ ഒരു ചെറിയ നടുവേദന പോലും തള്ളിക്കളയാതിരിക്കുക.

Read also : ഇനി ധൈര്യമായി ഉച്ചക്കുറങ്ങിക്കോളൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE