ഡീസൽ വിലവർധനവ്; ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസി

By News Desk, Malabar News
Diesel Price Hike KSRTC
Representational Image
Ajwa Travels

തിരുവനന്തപുരം: ഡീസൽ വില കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ധനം പുറത്തുനിന്ന് വാങ്ങാൻ കെഎസ്‌ആർടിസിയുടെ നീക്കം. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നലെയാണ് കെഎസ്‌ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കുത്തനെ കൂട്ടിയത്.

ലിറ്ററിന് 6.73 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയും കെഎസ്ആർടിസിക്ക് 98.15 രൂപയുമാണ് വില. വർധിപ്പിച്ച വില ഇന്നലെ പ്രാബല്യത്തിൽ വന്നു. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇന്ധനക്കമ്പനികൾ ഇപ്പോൾ വില വർധിപ്പിച്ചത്. 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സ്‌ഥാപനങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ വര്‍ധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്‌ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ പുറത്തു നിന്ന് ഡീസല്‍ വാങ്ങാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.

Most Read: യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE