മസ്‍കറ്റ്: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാനില്‍ പിടിയിൽ. ഒമാന്‍ കോസ്‌റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ കോസ്‌റ്റ് ഗാര്‍ഡിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. മുസന്ദം ഗവർണറേറ്റിലെ കോസ്‌റ്റ് ഗാർഡ് പോലീസാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
കപ്പലിലുണ്ടായിരുന്ന എട്ട് ഏഷ്യക്കാര്‍ക്കെതിരായ നിയമ നടപടികള്‍ പൂർത്തീകരിച്ചുവെന്ന് പോലീസ് വാർത്തകുറിപ്പിൽ വ്യക്‌തമാക്കി.
Most Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; വ്യവസായ പ്രമുഖൻ ലളിത് ഗോയൽ അറസ്‌റ്റിൽ