ദിലീപിന്റെ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു

By News Desk, Malabar News
actress assault Case; police meeting in Kochi
Ajwa Travels

ആലുവ: ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ആലുവ കോടതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകൾ എത്തിച്ചത്. ഫോണുകളുടെ പാസ്‌വേഡ് പ്രതികൾ മജിസ്‌ട്രേറ്റ്‌ കോടതിക്ക് കൈമാറണം.

ഫോണുകൾ ആലുവ മജിസ്‌ട്രേറ്റിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഫോണുകൾ വിട്ടുകിട്ടുന്നതിന് അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം. പ്രതികൾ ഹൈക്കോടതിക്ക് കൈമാറിയതിൽ അഞ്ച് ഫോണുകൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.

അതേസമയം, ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും. ഗൂഢാലോചന കേസിൽ ഫോണുകൾ പ്രോസിക്യൂഷന് കൈമാറണമെന്ന ആവശ്യം ദിലീപ് ശക്‌തമായി എതിർത്തിരുന്നു. ഇതോടെയാണ് ഇവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുന്നതിലും ഫോറൻസിക് പരിശോധന നടത്തുന്ന കാര്യത്തിലും വിചാരണ കോടതിക്ക് തീരുമാനമെടുക്കാം.

Also Read: സാമ്പത്തിക പ്രതിസന്ധി; കഴക്കൂട്ടം സൈനിക സ്‌കൂൾ അടച്ചു പൂട്ടൽ ഭീഷണിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE