വാക്‌സിനേഷനിടെ ഉന്തും തള്ളും; വളപട്ടണത്ത് കുത്തിവെപ്പ് തടസപ്പെട്ടു

By News Desk, Malabar News
vaccination-kozhikode
Representational Image

വളപട്ടണം: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയവർ തമ്മിൽ തർക്കം. ഓൺലൈൻ വഴി രജിസ്‌റ്റർ ചെയ്യവെ കിട്ടിയ സമയക്രമം പാലിക്കാത്തത് ബഹളത്തിനും ഉന്തും തള്ളിനുമിടയാക്കി. ഇതുകാരണം കുറച്ച് നേരത്തേക്ക് വാക്‌സിനേഷൻ തടസപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് സംഭവം. രാവിലെ ഒൻപതിനും പത്തിനുമുള്ളിൽ വാക്‌സിൻ എടുക്കാൻ അറിയിപ്പ്‌ ലഭിച്ചവർക്ക് ഒരുമണിക്ക് ശേഷമാണ് അവസരം ലഭിച്ചതെന്നാണ് പരാതി. ആരോഗ്യപ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമായതോടെ വളപട്ടണം പോലീസ് ഇടപെട്ട് എല്ലാവരെയും ക്യൂവിൽ നിർത്തി. ഒരുമീറ്റർ അകലം പാലിച്ച് ക്യൂ നിൽക്കമെന്ന നിർദ്ദേശം പലരും പാലിച്ചിരുന്നില്ല. പിന്നീട് ടോക്കൺ കൊടുക്കാൻ ഏർപ്പാട് ചെയ്‌തു.

രാവിലെ സമയത്തിനെത്തിയ പലരും ക്യൂവിൽനിന്ന് വലഞ്ഞു. രണ്ടുമണിയോടെ രജിസ്‌റ്റർ ചെയ്‌ത 214 പേർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കി.

Also Read: ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE