തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വഴക്കിൽ വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്.
വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സ്‌ഥിരീകരിക്കുകയായിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ ചോദ്യംചെയ്യൽ തുടരുകയാണെന്ന് പോലീസ് വ്യക്‌തമാക്കി.
Most Read: പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി