തർക്കം ഒത്തുതീർപ്പാക്കി; ‘അവതാർ 2’ കേരളത്തിലും പ്രദർശനത്തിന്

ചിത്രം റിലീസ് ചെയ്‌ത്‌ ആദ്യത്തെ രണ്ടാഴ്‌ച വിതരണക്കാർക്ക് 55 ശതമാനവും തിയേറ്റർ ഉടമകൾക്ക് 45 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണ

By Trainee Reporter, Malabar News
entertainment news
Represengational Image

നീണ്ട തർക്കത്തിന് ഒടുവിൽ ഹോളിവുഡ് ചിത്രമായ ‘അവതാർ 2‘ കേരളത്തിലും പ്രദർശനത്തിന് ഒരുങ്ങുന്നു. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ഡിസംബർ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം ചെയ്‌ത്‌ 2009ൽ പുറത്തിറങ്ങിയ അവതാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ 2 അഥവാ അവതാർ ദ വേ ഓഫ് വാട്ടർ എന്ന ചിത്രം.

വിതരണക്കാർ കൂടുതൽ തുക ചോദിക്കുകയാണെന്ന് ആരോപിച്ച് സംസ്‌ഥാനത്തെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ സിനിമയുടെ പ്രദർശനം കേരളത്തിൽ അനിശ്‌ചിതത്വത്തിൽ തുടരുകയായിരുന്നു. കേരളത്തിന് പുറത്ത് ചിത്രം ഡിസംബറിൽ പ്രദർശിക്കാനിരിക്കെയായിരുന്നു തിയേറ്റർ ഉടമകളും വിതരണക്കാരും വീണ്ടും ചർച്ച നടത്തി ഒത്തുതീർപ്പിലെത്തിയത്.

enterteiment

ഫിയോക്കിന്റെ പ്രതിഷേധത്തെ തുടർന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലാണ് വരുമാനം പങ്കിടുന്നത് സംബന്ധിച്ച് ധാരണയിൽ എത്തിയതും, കേരളത്തിലെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനമായതും.

ചിത്രം റിലീസ് ചെയ്‌ത്‌ ആദ്യത്തെ രണ്ടാഴ്‌ച വിതരണക്കാർക്ക് 55 ശതമാനവും തിയേറ്റർ ഉടമകൾക്ക് 45 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണ ഉണ്ടാക്കിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. ആദ്യത്തെ രണ്ടാഴ്‌ച കഴിഞ്ഞാൽ തിയേറ്റർ ഉടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടാനാണ് തീരുമാനം. ഇതോടെ, ഒത്തുതീർപ്പിനൊടുവിൽ ഈ മാസം 16ന് സിനിമ കേരളത്തിലെ തിയേറ്ററുകളിലും പ്രദർശനത്തിനെത്തും.

Most Read: രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗെ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE