കോവിഡ് വാരിയര്‍ ബാഡ്ജ്; പണം നല്‍കി വാങ്ങണമെന്ന് സര്‍ക്കുലര്‍

By News Desk, Malabar News
Kerala_police_Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ ബഹുമതിക്ക് പണം നല്‍കണമെന്ന് സര്‍ക്കുലര്‍. ‘കോവിഡ് വാരിയര്‍ ബാഡ്ജ്’ പണം കൊടുത്ത് വാങ്ങാനാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഡി.ജി.പിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. അംഗീകാരം കാശുകൊടുത്ത് വാങ്ങേണ്ടി വരുന്നതില്‍ സേനക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ശക്‌തമാകുന്നുണ്ട്.

കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളാകുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കാണ് കോവിഡ് വാരിയര്‍ ബാഡ്ജ് നല്‍കുന്നത്. ഈ ബാഡ്ജ് പണം കൊടുത്തു വാങ്ങണമെന്നാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍. ഒരു ബാഡ്ജിന് 100 രൂപയാണ് വില നിശ്‌ചയിച്ചിരിക്കുന്നത്. പോലീസ് ഹെഡ് ക്വാട്ടേഴ്സിലെ ക്യാന്റീനില്‍നിന്ന് ബാഡ്ജ് വാങ്ങാം. ലുധിയാനയില്‍നിന്നാണ് പോലീസിനായി ബാഡ്ജ് വാങ്ങിയത്. ഇതിനുള്ള ഫണ്ടിന് സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കാത്തതിനെ തുടര്‍ന്നാണ് പോലീസുകാര്‍ പണം കൊടുത്ത് ബാഡ്ജ് വാങ്ങാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കിയത്.

Also Read: ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE