സ്‌ഥാനാർഥിത്വം; ഐസക്കിനും സുധാകരനും ഇളവ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ്

By News Desk, Malabar News
District Secretariat seeks exception for Isaac and Sudhakaran
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് ആവശ്യം. മൂന്ന് തവണ മൽസരിച്ചവരെ സ്‌ഥാനാർഥികൾ ആക്കേണ്ടെന്ന മാനദണ്ഡത്തിൽ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റാണ് ആവശ്യപ്പെട്ടത്.

മുതിർന്ന നേതാക്കളായ ഇരുവരും മൽസര രംഗത്ത് ഉണ്ടാകുന്നത് പ്രവർത്തകരിൽ ആവേശം ഉണ്ടാക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

ജി സുധാകരൻ ഏഴ് തവണയും തോമസ് ഐസക്ക് അഞ്ച് തവണയുമാണ് നിയമസഭാംഗങ്ങളായത്.

Also Read: ഇഎംസിസി വിവാദം: വിവരം തന്നത് മൽസ്യത്തൊഴിലാളി; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE