ഇഎംസിസി വിവാദം: വിവരം തന്നത് മൽസ്യത്തൊഴിലാളി; രമേശ് ചെന്നിത്തല

By Syndicated , Malabar News
ramesh chennithala
Ajwa Travels

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിഷയം തന്നെ അറിയിച്ചത് കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ ജാക്‌സൺ പൊള്ളയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ചാണ് ജാക്‌സൺ ഇക്കാര്യം അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

400 ട്രോളറുകൾക്കും അഞ്ച് മദർ ഷിപ്പുകൾക്കും വേണ്ടി ഇഎംസിസിയുമായി സംസ്‌ഥാന സർക്കാർ കരാർ ഒപ്പിട്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം വിഷയത്തിൽ താൻ തന്നെ അന്വേഷണം നടത്തി. ഇഎംസിസിയുടെ 5000 കോടിയുടെ പദ്ധതി പൊളിക്കാൻ തന്നെ വന്നുകണ്ട് അവർ തന്നെ ആവശ്യപ്പെടുമോയെന്നും ചെന്നിത്തല ചോദിച്ചു. കരാർ വിഷയത്തിൽ രമേശ് ചെന്നിത്തലയുമായി ഇഎംസിസി ഗൂഢാലോചന നടത്തിയെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു.

ഇഎംസിസി ഫയൽ രണ്ടുതവണ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കണ്ടിരുന്നു. ഫയൽ കണ്ടില്ലെന്നു പറഞ്ഞ ഫിഷറീസ് മന്ത്രി മറുപടി പറയണം. ഫയൽ പുറത്ത് വിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു എന്നും ചെന്നിത്തല പറഞ്ഞു

Read also: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിൻ സ്വീകരിക്കും; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE