ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു

By Desk Reporter, Malabar News
Divides the people of Goa; Five people, including a former MLA, have left Trinamool
Ajwa Travels

പനാജി: ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുൻ എംഎൽഎ ലവൂ മംലേദാർ ഉൾപ്പടെയുള്ള അഞ്ച് പേർ മമത ബാനർജിക്ക് രാജി സമർപ്പിച്ചു, പാർട്ടി ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.

സ്വന്തം സംസ്‌ഥാനത്ത്‌ വിഭജന രാഷ്‌ട്രീയം പയറ്റാൻ ശ്രമിക്കുന്ന പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന് ലവൂ മംലേദാർ, രാം മന്ദ്രേക്കർ, കിഷോർ പർവാർ, കോമൾ പർവാർ, സുജയ് മല്ലിക് എന്നിവർ രാജിക്കത്തിൽ പറഞ്ഞു. ഗോവക്കും സംസ്‌ഥാനത്തെ ജനങ്ങൾക്കും ശോഭനമായ ദിനങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. എന്നാൽ പാർട്ടിക്ക് ഗോവയെയും ഗോവക്കാരെയും മനസിലായില്ലെന്നത് ഖേദകരമാണെന്നും അവർ കത്തിൽ പറയുന്നു.

ഗോവയിൽ മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ തൃണമൂൽ വിട്ട അംഗങ്ങൾ രാജിക്കത്തിൽ ചോദ്യം ചെയ്‌തു. “ഗോവയിലെ പ്രചാരണത്തിനായി നിങ്ങൾ വാടകക്കെടുത്ത ആളുകൾ ഗോവക്കാരെ വിഡ്ഢികളാക്കുകയാണ്, അവർക്ക് ഗോവക്കാരുടെ സ്‌പന്ദനം മനസിലായിട്ടില്ല,”- രാഷ്‌ട്രീയ തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ-പിഎസിയെ പരാമർശിച്ച് അവർ പറഞ്ഞു.

ഇതിന് ഉദാഹരണമായി, പാർട്ടി അംഗങ്ങൾ അടുത്തിടെ ഗോവയിൽ ആരംഭിച്ച ഗൃഹ ലക്ഷ്‌മി പദ്ധതി എടുത്തുകാട്ടി. ഈ പദ്ധതി അനുസരിച്ച് സംസ്‌ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും ഓരോ മാസവും 5,000 രൂപ നൽകുമെന്ന് തൃണമൂൽ വാഗ്‌ദാനം ചെയ്‌തു. എന്നാൽ ഇതിനു വിപരീതമായി, പശ്‌ചിമ ബംഗാളിലെ സമാന പദ്ധതിയായ ലക്ഷ്‌മി ഭണ്ഡർ സ്‌കീം സ്‌ത്രീകൾക്ക് പ്രതിമാസം 500 രൂപ മാത്രമാണ് നൽകുന്നത്.

ഇത് വ്യക്‌തമാക്കുന്നത് ഗോവയിൽ നിങ്ങൾ വാടകക്ക് എടുത്ത ആളുകൾ പ്രചരിപ്പിക്കുന്നത് വെറും വാഗ്‌ദാനം മാത്രം ആണെന്നും ഇതൊന്നും പ്രാവർത്തികം അക്കില്ലെന്നുമാണ്. പശ്‌ചിമ ബംഗാളിലെ സ്‌ത്രീകളുടെ ഉന്നമനത്തിൽ പരാജയപ്പെട്ട തൃണമൂൽ സർക്കാർ ഗോവയിലെ ജനങ്ങൾക്ക് നല്ലത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; അവർ പറഞ്ഞു.

Most Read:  കർണാടകയിലെ സ്‌കൂളിൽ ക്രിസ്‌തുമസ്‌ ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE