മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേർക്കരുത്; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത

By Central Desk, Malabar News
Do not mix drugs with jihad; H.G. Dr. Geevarghese Mar Yulios Metropolitan
Ajwa Travels

മലപ്പുറം: മതവും ഭീകരതയും തമ്മില്‍ ചേര്‍ത്തിപറയാന്‍ പാടില്ലാത്തത് പോലെ മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേര്‍ത്തിപറയരുതെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത. നൻമക്കു വേണ്ടിയുള്ള ഉദ്യമമാണ് ജിഹാദ്. അതൊരു വിശുദ്ധ പദമാണ്. ജിഹാദില്‍ മതമൗലികതയാണുള്ളത്, ഭീകരതയല്ല; മെത്രപോലിത്ത വ്യക്‌തമാക്കി.

സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ സംസ്‌ഥാന വ്യാപകമായി ‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി സംഘടിപ്പിക്കുന്ന ത്രൈമാസ ബോധനയത്‌നം’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കവേയാണ് മെത്രപോലിത്ത ഇത് പറഞ്ഞത്. ‘ഇസ്‌ലാമും ക്രൈസ്‌തവതയും വര്‍ഷങ്ങളുടെ ബന്ധമുള്ള മതങ്ങളാണ്. മതങ്ങൾ വിഭാഗീയത ഉണ്ടാക്കാനല്ല, പരസ്‌പരം ഐക്യം ഉണ്ടാക്കാനാണ് ആഹ്വാനം ചെയ്‌തിട്ടുള്ളത്‌’ മെത്രപോലിത്ത വിശദീകരിച്ചു.

Most Read: പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE