അപകട മരണമെന്ന് വിശ്വസിക്കുന്നില്ല; ഫോൺ രേഖയുൾപ്പടെ പരിശോധിക്കണമെന്ന് പ്രദീപിന്റെ ഭാര്യ

By Desk Reporter, Malabar News
Malabar-News_SV-Pradeep
Ajwa Travels

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണ്. ലോറി മാത്രമല്ല, അപകട സമയം സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം. ശത്രുക്കൾ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

കഴിഞ്ഞ 3 മാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടവർ ആരൊക്കെയെന്ന് പരിശോധിക്കണം. ഒപ്പം ഫോൺ രേഖകളും പരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പോലീസിന് ഒന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിക്കണം. ഹണി ട്രാപ് കേസിൽ കൊടുത്ത ഹരജി പിൻവലിക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു. ആ ഹരജി പിൻവലിച്ചു എന്ന് പ്രദീപിന്റ മരണശേഷമാണ് അറിഞ്ഞതെന്നും അതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു.

എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടിച്ച ലോറി ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പോലീസ് ശേഖരിച്ചു. വ്യക്‌തത വരുത്താൻ ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതൽ നടപടികളെന്നും പോലീസ് പറഞ്ഞു.

National News:  പാർലമെന്റ് സമ്മേളനം റദ്ദാക്കിയത് ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ; ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE