ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ്! മലപ്പുറത്ത് നിന്നൊരു വിചിത്ര മുട്ട

By Desk Reporter, Malabar News
double-roasted-in-single-egg
Ajwa Travels

മലപ്പുറം: ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ് അടിക്കാൻ പറ്റുമോ?! ഇതുവരെ അങ്ങനെ ഒരു അൽഭുതം നടന്നതായി കേട്ടുകേൾവി ഇല്ലാത്തതിനാൽ തന്നെ ഉത്തരം ഇല്ലാ എന്നായിരിക്കും. എന്നാൽ ഇനി അങ്ങനെ ഒരു ചോദ്യം ഉയർന്നാൽ ഒറ്റയടിക്ക് പറ്റില്ലെന്ന് പറയാൻ കഴിയില്ല, കാരണം മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലെ കോഴിയുടെ ഒറ്റ മുട്ടകൊണ്ട് ഡബിൾ ഓംലെറ്റ് അടിക്കാം.

ഹനീഫയുടെ വീട്ടിലെ കോഴിയിട്ട ഒരു മുട്ടയിൽ ഡബിൾ ഓംലെറ്റിനുള്ള വിഭവമാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഓംലെറ്റിനായി മുട്ട പൊട്ടിച്ചപ്പോൾ ദേ അതിനകത്ത് പൂർണ വളർച്ചയെത്തിയ, തോടോടു കൂടിയ മറ്റൊരു മുട്ട! മുട്ടഗ്രാമം പദ്ധതിയുടെ ഭാഗമായി കൂട്ടിലങ്ങാടി പഞ്ചായത്തിൽ നിന്നു വിതരണം ചെയ്‌ത കോഴികളിലൊന്നിന്റേതാണ് ഈ വിചിത്ര മുട്ട. മറ്റുള്ളവയെക്കാൾ അസാധാരണ വലുപ്പമാണ് ഈ മുട്ടക്ക് ഉണ്ടായിരുന്നത്.

ഒരു മുട്ടയിൽ രണ്ടു മഞ്ഞക്കരു ഉണ്ടാകുന്നതെല്ലാം പതിവാണെങ്കിലും ഒരു മുട്ടക്കകത്ത് പൂർണവളർച്ചയെത്തിയ മറ്റൊന്നു കാണുന്നത് ഇതാദ്യമായാണെന്ന് ഹനീഫ പറഞ്ഞു. ഈ വിചിത്ര മുട്ടയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഈ ‘അൽഭുത മുട്ട’ കാണാൻ ഹനീഫയുടെ വീട്ടിൽ എത്തിയത്.

Malabar News:  റെയിൽവേ സ്‌റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയയും എസ്‌കലേറ്ററും; കുറവുകൾ നികത്താൻ കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE