പന്തീരാങ്കാവ് യുഎപിഎ; കോടതിയിൽ നാടകീയ സംഭവങ്ങൾ, ജസ്‌റ്റിസ്‌ പിൻമാറി

By Desk Reporter, Malabar News
Alan Thaha
Ajwa Travels

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ, താഹ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയിൽ  സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് കേൾക്കുന്നതിൽ നിന്നും  ജസ്റ്റിസ് എം.ആർ അനിത പിൻമാറിയതോടെ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ വിചാരണ കോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ ജാമ്യ നടപടികൾ നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ്  വിചാരണ കോടതിയിൽ എൻഐഎ നൽകിയത്.

യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കൾ കഴിഞ്ഞ 10 മാസമായി തടവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അലനും താഹക്കും കൊച്ചിയിലെ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയാണ് ജാമ്യം. കേസിൽ ഇരുവർക്കും എതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും പുസ്തകങ്ങൾ, മുദ്രാവാക്യങ്ങൾ, ഡയറി എൻട്രി എന്നിവ ഈ വകുപ്പ് ചുമത്തുന്നതിനുള്ള തെളിവുകൾ അല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE