മുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക. ജാമ്യത്തെ ശക്‌തമായി എതിർക്കുമെന്ന് എൻസിബി വ്യക്‌തമാക്കിയിട്ടുണ്ട്.
ആര്യനുൾപ്പെടെയുള്ള ആളുകൾക്കെതിരെ കേസ് ശക്‌തമാണെന്നും, കോടതിയിൽ ഇക്കാര്യം അതിന്റെ പൂർണ അർഥത്തിൽ ബോധ്യപ്പെടുത്തുമെന്നും എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ പറഞ്ഞു.
ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും, തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും എൻസിബി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു. ഇതേ വാദങ്ങൾ എൻഡിപിഎസ് കോടതിയിലും എൻസിബി ഉന്നയിക്കും.
ജാമ്യം നിഷേധിക്കപ്പെട്ട ആര്യൻ ഉൾപ്പെടെ 8 പ്രതികളും മുംബൈ ആർതർ റോഡ് ജയിലിൽ തുടരുകയാണ്. ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ 18 പേരെ ഇതുവരെ കേസിൽ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് എൻസിബി അറിയിച്ചു.
Read Also: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും