ന്യൂഡെൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പിബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച ചെയ്‌ത് തയ്യാറാക്കും.
ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാകും പ്രമേയത്തിന് അന്തിമ രൂപം നൽകുക. അടുത്ത വർഷം വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുമായി സഹകരിക്കണമോ വേണ്ടയോ എന്നതും യോഗം ചർച്ച ചെയ്യും.
കോൺഗ്രസിനെ അകറ്റി നിർത്തി പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ മൽസരിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ലഖിംപൂർ അടക്കമുള്ള നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ചും രണ്ട് ദിവസം ചേരുന്ന പിബി യോഗം ചർച്ച ചെയ്യും.
Read Also: കുറയാതെ ഇന്ധനവില; ഡീസൽ സെഞ്ചുറിയിലേക്ക് കുതിക്കുന്നു