ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു

By Staff Reporter, Malabar News
Lakhimpur Kheri_Clash-internet-connection
Ajwa Travels

ലക്‌നൗ: ഇന്നലെ രാത്രിയോടെ ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു. കർഷകർക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസിൽ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

ആശിഷിന്റെ അറസ്‌റ്റ് വൈകുന്നതിനെതിരെ കർഷക പ്രതിഷേധം തുടരുകയാണ്. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ പങ്ക് വ്യക്‌തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒക്‌ടോബർ 18ന് രാജ്യവ്യാപക റെയിൽ ഉപരോധത്തിന് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തിട്ടുണ്ട്.

അതിനിടെ കേസിൽ യുപി സർക്കാരിന്റെ ഉദാസീന നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. കേസിലെ പ്രധാനപ്രതിയായ ആശിഷ് കുമാർ മിശ്രക്ക് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയെന്ന് യുപി സർക്കാരിന് വേണ്ടി ഹരീഷ് സാൽവെ അറിയിച്ചെങ്കിലും ക്രൂരമായ കൊലപാതകത്തിൽ ആശിഷ് മിശ്രക്ക് മാത്രം എന്തിനാണ് ഇളവ് നൽകുന്നതെന്ന് കോടതി ചോദിച്ചു.

അതേസമയം ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ലഖിംപൂരിൽ അനിശ്‌ചിത കാല നിരാഹാര സമരത്തിലാണ്. ലഖിംപുരിൽ മരിച്ച പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ വീട്ടിലാണ് സിദ്ദു നിരാഹാരമിരിക്കുന്നത്.

Read Also: കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ പടിയിറങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE