ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്‌മണ്യൻ സ്‌ഥാനമൊഴിയുന്നു. പദവിയിൽ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആണ് അദ്ദേഹം പടിയിറങ്ങുന്നത്. സ്‌ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെവി സുബ്രഹ്‌മണ്യൻ പറഞ്ഞു.
“രാഷ്‌ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോൽസാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്”- അദ്ദേഹം ട്വീറ്റ് ചെയ്‌തു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അരവിന്ദ് സുബ്രഹ്‌മണ്യൻ സ്‌ഥാനം ഒഴിഞ്ഞതോടെ 2018 ഡിസംബറിലാണ് ഐഎസ്ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെവി സുബ്രഹ്‌മണ്യൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി ചുമതലയേറ്റത്.
Most Read: ലഖിംപൂര്‍ അക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടന; 18ന് രാജ്യവ്യാപക റെയിൽ ഉപരോധം