ലഖിംപൂര്‍ അക്രമത്തിൽ പ്രതിഷേധം കടുപ്പിച്ച് കർഷക സംഘടന; 18ന് രാജ്യവ്യാപക റെയിൽ ഉപരോധം

By Desk Reporter, Malabar News
Farmers' organization intensifies protest over Lakhimpur violence
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ചു സംയുക്‌ത കിസാൻ മോർച്ച. പ്രതികളെ അറസ്‌റ്റ് ചെയ്യാത്ത യുപി സർക്കാർ നടപടിക്കെതിരെ ഈ മാസം 12ആം തീയതി ലഖിംപൂരിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്‌തു. 18ന് രാജ്യവ്യാപക റെയിൽ ഉപരോധം സംഘടിപ്പിക്കും.

അതേസമയം, ലഖിംപൂര്‍ ഖേരി ആക്രമണത്തിൽ പ്രതികളായവരെ വെറുതെ വിടില്ലെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖിംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.

ലഖിംപൂര്‍ ഖേരി ആക്രമണത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്യാത്ത യുപി സർക്കാർ നടപടിയെ സുപ്രീം കോടതി ഇന്ന് രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്‌താവന.

കൊലക്കേസ് പ്രതിയോട് എന്തിനാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. കൊലപാതകത്തിന് കേസെടുത്തിട്ടും എന്തുകൊണ്ടാണ് കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യാത്തത്? മറ്റ് കൊലപാതക കേസുകളിലും നിങ്ങൾ പ്രതികളെ ഇതേ രീതിയിലാണോ പരിഗണിക്കാറ്? ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ തൃപ്‌തരല്ല; സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.

എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്? കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലും കാര്യമില്ല. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ ഡിജിപിക്ക് കോടതി നിർദ്ദേശം നല്‍കി.

Most Read:  ‘വെൽക്കം ബാക്ക്, എയർ ഇന്ത്യ’; സന്തോഷം പങ്കുവച്ച് രത്തൻ ടാറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE