മയക്കുമരുന്ന് കേസ്; റിയ ചക്രബര്‍ത്തിയുടെയും സഹോദരന്റെയും ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടി

By Staff Reporter, Malabar News
national image_malabar news
Showik Chakraborty, Rhea Chakraborty
Ajwa Travels

മുംബൈ: മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍ 20 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടിയത്. മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ റിയ ചക്രബര്‍ത്തിയേയും സഹോദരനെയും ഒക്‌ടോബര്‍ 6 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു. ഇപ്പോള്‍ പ്രത്യേക കോടതി അവരുടെ കസ്‌റ്റഡി രണ്ടാഴ്‌ച കൂടി നീട്ടിയിരിക്കുകയാണ്.

സെപ്റ്റംബര്‍ എട്ടിനാണ് റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്‌റ്റ് ചെയ്‌തത്. നേരത്തെ റിയ സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിയും പ്രത്യേക എന്‍ഡിപിഎസ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ റിയ അപ്പീല്‍ നല്‍കിയെങ്കിലും ഇതുവരെയും ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

റിയയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എന്‍സിബി അറസ്‌റ്റ് ചെയ്‌തത്. സഹോദരന്‍, സാമുവല്‍ മിറാന്‍ഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത് എന്നിവര്‍ക്കൊപ്പമാണ് റിയയെ ചോദ്യം ചെയ്‌തത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ മയക്കു മരുന്ന് സംബന്ധമായ ചില ചാറ്റുകള്‍ കണ്ടതായി എന്‍സിബി അറിയിച്ചിരുന്നു. എന്നാല്‍ റിയയെ അറസ്‌റ്റ് ചെയ്‌തത് മയക്കുമരുന്ന് ഉപയോഗത്തിനാണോ അതുമായി ബന്ധപ്പെട്ട ഗ്രൂപ്പിന്റെ ഭാഗമായാതിനാണോ എന്ന് എന്‍സിബി വ്യക്തമാക്കിയിട്ടില്ല.

സുശാന്ത് പതിവായി കഞ്ചാവ് കഴിക്കാറുണ്ടായിരുന്നു എന്ന് റിയ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ സുശാന്തിനെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും റിയ വ്യക്തമാക്കിയിരുന്നു. തന്റെ കക്ഷി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനക്ക് തയ്യാറാണെന്നും റിയയുടെ അഭിഭാഷകനും നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, റിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജിയില്‍ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 13ലേക്ക് മാറ്റി.

Read Also: സനൂപ് വധം; മുഖ്യപ്രതി അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE