സനൂപ് വധം; മുഖ്യപ്രതി അറസ്‌റ്റില്‍

By Staff Reporter, Malabar News
thrissur image_malabar news
Nandan
Ajwa Travels

തൃശൂര്‍: കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തില്‍ നിന്നായിരുന്നു പ്രതിയെ പിടികൂടിയത്.

നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒളിസങ്കേതത്തിലാണെന്ന് കണ്ടെത്തിയത്. ഇവിടെ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ബസില്‍ കയറി രക്ഷപെടാനായിരുന്നു പ്രതിയുടെ ശ്രമം. സനൂപിനെ കുത്തിയത് നന്ദനാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഒരുമാസം മുന്‍പാണ് നന്ദന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. പ്രതിയുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also: കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാക് അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE