വസ്‍ത്രത്തില്‍ തുന്നിപിടിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; ബെംഗളൂരുവില്‍ കോടികളുടെ ലഹരിവേട്ട

By News Bureau, Malabar News
drugs seized-Bengaluru
Ajwa Travels

ബെംഗളൂരു: വസ്‍ത്രങ്ങള്‍ക്കുള്ളില്‍ നിന്നും മയക്കുമരുന്ന് പിടികൂടി നാര്‍ക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ഓസ്‌ട്രേലിയയിലേക്ക് കയറ്റി അയക്കാനുള്ള വസ്‍ത്രങ്ങള്‍ക്കുള്ളില്‍ നിന്നുമാണ് മൂന്ന് കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി.

രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് അടങ്ങിയ ലഹങ്കകള്‍ പിടികൂടിയത്. ലഹങ്കയുടെ തുന്നല്‍ ഇളക്കി മയക്കു മരുന്ന് നിറച്ച ശേഷം വീണ്ടും പഴയതുപോലെ തുന്നിപിടിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയതെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

ആന്ധ്രാപ്രദേശിലെ നരാസപുരത്ത് നിന്നും ബുക്ക് ചെയ്‌ത പാര്‍സല്‍ ചെന്നൈ വഴി ഓസ്‌ട്രേലിയയിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. വ്യാജ മേൽവിലാസത്തിൽ ആയിരുന്നു പാര്‍സല്‍ ബുക്ക് ചെയ്‌തിരുന്നത്.

ചെന്നൈയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും പിടികൂടിയ പാര്‍സലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചെന്നൈ ബ്രാഞ്ചിന് കൈമാറിയിരുന്നു. തുടർന്ന് ബുക്കിംഗ് വിവരങ്ങള്‍ വച്ച്‌ പ്രതിയെ പിടികൂടുകയായിരുന്നു.

Most Read: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE