ദുബായ്: അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. യുഎഇ സ്വീകരിച്ച കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം നിലവിൽ വളരെ കുറവാണ്.
നിലയിൽ യുഎഇയിൽ 100ൽ താഴെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്‌ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ പുനഃരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടാതെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് കൂടി നീക്കിയ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ വലിയ സന്ദര്‍ശക പ്രവാഹം തന്നെ ദുബായ് അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Read also: കൊവാക്‌സിൻ അംഗീകരിച്ച് ഓസ്‌ട്രേലിയ; ഇനി ക്വാറന്റെയ്ൻ വേണ്ട