ദുബായ്: രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ദുബായ്. ഇനിമുതൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ് റാപ്പിഡ് ടെസ്‌റ്റ് ചെയ്യേണ്ടതില്ല. ഇന്ത്യ, പാകിസ്‌ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കിയതായി ദുബായ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഇളവ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം യാത്രക്ക് 48 മണിക്കൂറിനകമുള്ള ആർടിപിസിആർ പരിശോധന ഫലം വേണമെന്ന നിബന്ധനയിൽ ഇളവ് നൽകിയിട്ടില്ല.
Read also: കനത്ത മഴ, മണ്ണിടിച്ചിൽ; ബ്രസീലിൽ 176 മരണം, നൂറിലേറെപേരെ കാണാതായി