കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഗ്രൂപ്പ് മൽസരത്തിൽ ഡെൽഹി എഫ്‌സിയെ നേരിടും. 3 പോയിന്റുള്ള ബ്ളാസ്‌റ്റേഴ്‌സിന് ജയിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാം. ഇന്ത്യൻ നേവിയെ ബെംഗളൂരു എഫ്‌സി തോൽപ്പിച്ചാൽ സമനില കൊണ്ടും ബ്ളാസ്‌റ്റേഴ്‌സിന് നോക്കൗട്ടിലെത്താം.
ആദ്യ മൽസരത്തിൽ ഇന്ത്യൻ നേവിയെ തോൽപ്പിച്ച ബ്ളാസ്‌റ്റേഴ്‌സ് രണ്ടാം മൽസരത്തിൽ ബെംഗളുരുവിനോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡ്യുറന്റ് കപ്പ് സംഘാടകർക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ് കോച്ച് ഉൾപ്പെടെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. മൽസരം നടക്കുന്ന സ്‌റ്റേഡിയങ്ങളുടെ നിലവാരവും, പരിശീലന ഗ്രൗണ്ടുകളുടെ അഭാവവുമാണ് ഇവർ ചൂണ്ടിക്കാണിച്ചത്.
Read Also: ’96’ ഹിന്ദിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഉടനെന്ന് നിർമാതാവ്