ജില്ലയിലെ ദേശീയപാതയിൽ പൊടിശല്യം; പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു

By Team Member, Malabar News
Kozhikode News
Ajwa Travels

കോഴിക്കോട്: ജില്ലയിലെ ദേശീയപാതയിൽ വടകര സഹകരണ ആശുപത്രിക്ക് സമീപമുള്ള റോഡിലെ പൊടിശല്യം പരിഹരിക്കാൻ നടപടി സ്വീകരിച്ച് കെകെ രമ എംഎൽഎ. പൊടിശല്യം രൂക്ഷമായതോടെ സമീപത്തുള്ള ആംബുലൻസ് സ്‌റ്റാൻഡിലെ ഡ്രൈവർമാരാണ് ഇക്കാര്യം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പാലോളിപ്പാലം-മൂരാട് ദേശീയപാത ജോലിയേറ്റെടുത്ത കമ്പനിയുടെ വർക്കിങ് പ്ളാന്റ് ഇതിന് സമീപമാണുളളത്. ഇവിടെ നിന്ന് സാധനങ്ങളും മറ്റും വലിയ ടിപ്പറുകളിൽ കൊണ്ടുപോകുമ്പോൾ റോഡിലാകെ ചെളിപുരളുകയാണ്. ഇത് ഉണങ്ങിയതോടെയാണ് പ്രദേശത്ത് രൂക്ഷമായ പൊടിശല്യം ഉണ്ടായത്. കൂടാതെ ചെളിയിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും ഇപ്പോൾ പതിവാണ്.

പ്രശ്‌നം ശ്രദ്ധയിൽ പെട്ടതോടെ എംഎൽഎ സ്‌ഥലത്തെത്തി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്‌ഥരുമായും കരാർ കമ്പനി പ്രതിനിധികളുമായും സംസാരിച്ചു. തുടർന്ന് ടാങ്കറിൽ വെള്ളമെത്തിച്ച് റോഡിലെ ചെളി നീക്കിയതോടെ പൊടിശല്യത്തിന് പരിഹാരമായി. കൂടാതെ കരാർ കമ്പനിയുടെ സബ് എൻജിനീയർ സ്‌ഥലത്തെത്തി പ്ളാന്റ് നിൽക്കുന്ന സ്‌ഥലം കോൺക്രീറ്റ് ചെയ്യുമെന്നും ചെളി റോഡിൽ പടരാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

Read also: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിച്ച് കാനഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE