സാമ്പത്തിക സർവേ റിപ്പോർട് സഭയിൽ; ജിഡിപി വളർച്ച 9.2 ശതമാനം

By Staff Reporter, Malabar News
MALABARNEWS-nirmala-sitharaman
Nirmala Sitaraman
Ajwa Travels

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളർച്ചയാണ് സർവേ പ്രതീക്ഷിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട് വ്യക്‌തമാക്കുന്നുണ്ട്.

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയ്‌ക്ക് കരുത്തുണ്ടെന്നാണ് എല്ലാ സൂചകങ്ങളും നൽകുന്ന വിവരമെന്ന് റിപ്പോർട് പറയുന്നു. മികച്ച രീതിയിലുള്ള വാക്‌സിൻ വിതരണം, മറ്റ് വിതരണ മേഖലകളിലെ പരിഷ്‌കാരങ്ങൾ, കടുത്ത നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞത്, കയറ്റുമതിയിലെ വർധനവ് എന്നിവയെല്ലാം വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോർട് ചൂണ്ടികാണിക്കുന്നു.

Read Also: ‘എൽടിടിഇ’ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE